Latest NewsIndia

ഭര്‍ത്താവ് ഉപേക്ഷിച്ച 29കാരി കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി

ന്യൂഡല്‍ഹി: ഭര്‍ത്താവ് ഉപേക്ഷിച്ച 29കാരി കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. പ്രവാസിയായ ഭര്‍ത്താവ് രമണ്‍ ദീപ് സിംഗ് തന്നെ ഉപേക്ഷിച്ചുവെന്ന് കപുര്‍ത്തല സ്വദേശിനിയായ ചന്ദ് ദീപ് കൗറ പറയുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായമാണ് തേടിയത്.

ന്യൂസിലാന്‍ഡിലുള്ള അയാളെ തിരികെ നാട്ടിലെത്തിക്കണമെന്നാണ് ചന്ദിന്റെ ആവശ്യം. വിവാഹത്തിനു ശേഷം വിദേശത്തേക്കു പോകുന്ന ഒരു ഭര്‍ത്താവും ഭാര്യമാരോട് ഇനി ഇത്തരത്തില്‍ ചെയ്യരുത്. താന്‍ നിയമപരമായി മുന്നോട്ട് പോകുന്നതെന്നും ചന്ദ് വ്യക്തമാക്കി. ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.

നിയമപരമായിത്തന്നെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ യുവതി തയ്യാറാണ്. 2015 ജൂലൈയിലാണ് അക്കൗണ്ടന്റായ രമണ്‍ദീപ് സിംഗും ചന്ദ് ദീപ് കൗറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു ശേഷം ന്യൂസിലന്‍ഡിലേക്കു പോയ ഇയാള്‍ ഡിസംബറില്‍ തിരികയെത്തിയിരുന്നു. എന്നാല്‍ 2016 ജനുവരിയില്‍ വീണ്ടും വിദേശത്തേക്ക് ഇയാള്‍ മടങ്ങിയെന്നും ഇതിനു ശേഷമാണ് തന്നെ ഉപേക്ഷിച്ചതെന്നും ചന്ദ് പറഞ്ഞു.

ഉപേക്ഷിക്കാന്‍ എന്താണ് കാരണമെന്ന് വ്യക്തമല്ലെന്ന് യുവതി പറയുന്നു. ഇപ്പോള്‍ തനിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും ചന്ദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button