ന്യൂഡൽഹി: മുത്തലാക്ക്, ബഹുഭാര്യത്വം എന്നീ വിഷയങ്ങള്‍ മുസ്ലീം വിഭാഗത്തിലെ സ്ത്രീകളുടെ അന്തസിനെ ഇല്ലാതാക്കുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഇത്തരം ആചാരങ്ങള്‍ ഈ വിഭാഗത്തിലെ പുരുഷന്മാരുമായും മറ്റ് വിഭാഗങ്ങളിലെ സ്ത്രീകളുമായും താരതമ്യം ചെയ്യുമ്പോൾ മോശപ്പെട്ടതും അസമത്വം നിറഞ്ഞതുമാണെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്.
Post Your Comments