![GOA](/wp-content/uploads/2017/04/GOA.jpg)
പനജി: ഗോവ പഴയ ഗോവയല്ലാ..എന്ന സിനിമാ ഡയലോഗ് പറയേണ്ടിവരും. ഗോവയിലെ നിശാപാര്‍ട്ടികള്‍ക്ക് പൂട്ടിടാന്‍ പോകുകയാണ്. ഗോവ എന്ന പറയുമ്പോള്‍ തന്നെ ആഘോഷങ്ങളുടെ നഗരമാണ്. ബീച്ചുകളും, നിശാപാര്‍ട്ടികളും നിറഞ്ഞു കിടക്കുന്നയിടം.
രാത്രി പുലരുവോളം ഗോവ ഉറങ്ങാതെയിരിക്കുന്നു. എന്നാല്‍, ഇത്തരം പാര്‍ട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പുതിയ സര്‍ക്കാരിന്റെ ഉത്തരവ്. ജലസേചന മന്ത്രിയും, സയോളിം എംഎല്‍എ വിനോദ് പാലിയേക്കറാണ് വരുന്ന രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ സംസ്ഥാനത്തെ നിശാപാര്‍ട്ടികള്‍ക്ക് വിലങ്ങിടാന്‍ ഉത്തരവിട്ടിരിക്കുന്നത്.
80 ശതമാനം പാര്‍ട്ടികള്‍ ഇതിനോടകം നിര്‍ത്തലാക്കി കഴിഞ്ഞു. വരുന്ന രണ്ടാഴ്ച്ചകള്‍ക്കകം നിശാപാര്‍ട്ടികളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പ്രായം ചെന്നവര്‍ക്കും, സിബിഎസ്ഇ ബോര്‍ഡ് എക്സാം എഴുതുന്ന കുട്ടികള്‍ക്കും നിശാപാര്‍ട്ടികള്‍ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് ഇങ്ങനെയൊരു നടപടി.
മുന്‍പ് ചെറിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നിര്‍ദ്ദേശങ്ങള്‍ ഹോട്ടലുകള്‍ പാലിച്ചില്ല. നിശാപാര്‍ട്ടികള്‍ ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും, അത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും വിനോദ് പാലിയേക്കര്‍ വ്യക്തമാക്കി.
Post Your Comments