തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.
എന്തു നേടാനായിരുന്നു ജിഷ്ണുവിന്റെ കുടുംബം സമരത്തിനിറങ്ങിയത് എന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യം സീതാറാം യെച്ചൂരി അടക്കം ഇടപെട്ട് സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് പാലിക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ്. നേടാനൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നെന്തിനായിരുന്നു ഒത്തുതീര്‍പ്പ്? ഈ സംഭവത്തില്‍ ആദ്യം മുതലേ പിണറായി വിജയന്‍ മാനേജ്‌മെന്റിന്റെ കൂടെയാണ് നില്‍ക്കുന്നത്. അതില്‍ നിന്ന് ഒരിഞ്ചുപോലും മാറാന്‍ അദ്ദേഹം തയ്യാറിട്ടില്ല എന്നാണ് ഈ വാക്കുകള്‍ തെളിയിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബം പാര്‍ട്ടി കുടുംബം എന്നു പറയുന്നതിനേയും പിണറായി തള്ളിപ്പറയുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എമ്മിന്റെ അന്ത്യകൂദാശയ്ക്ക് നിയോഗിക്കപ്പെട്ട നേതാവായാകും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുകയെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
Post Your Comments