Latest NewsIndia

ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യക്കുള്ള സ്ഥാനം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യമേതാണ്? ചൈനയാണ് കഴിഞ്ഞവര്‍ഷം മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഇതില്‍ പിന്നിലാണ്. ഇന്ത്യാക്കാര്‍ വധശിക്ഷ നടപ്പാക്കാത്ത ദയാലുക്കള്‍ എന്നാണ് പറയുന്നത്. പാകിസ്ഥാനും ഇറാനും സൗദി അറേബ്യയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കഴിഞ്ഞവര്‍ഷം ലോകത്തുടനീളം വധശിക്ഷയില്‍ 37 ശതമാനം ഇളവ് വന്നതായാണ് റിപ്പോര്‍ട്ട്.

ആംനസ്റ്റി റിപ്പോര്‍ട്ടാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 23 രാജ്യങ്ങളിലായി 1,032 വധശിക്ഷകള്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ആരാച്ചാര്‍ ചൈനയായിരുന്നു. ആയിരക്കണക്കിന് വധശിക്ഷ ചൈന നടപ്പാക്കി. അതേസമയം കഴിഞ്ഞ വര്‍ഷം ഒരു വധശിക്ഷ പോലും നടപ്പിലാക്കാത്ത രാജ്യം ഇന്ത്യയായിരുന്നു.

136 വധശിക്ഷ വിവിധ കേസുകളില്‍ വിധിക്കുക ഉണ്ടായി. എന്നാല്‍ ഒരെണ്ണം പോലും നടപ്പാക്കിയിട്ടില്ല. ചില രാജ്യങ്ങളില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പോലും വധശിക്ഷ നല്‍കുകയുണ്ടായി. വധശിക്ഷയില്‍ 87 ശതമാനവും നടപ്പിലായത് ഇറാന്‍, സൗദി, ഇറാഖ്, പാകിസ്ഥാന്‍ എന്നീ നാല് ഇസ്‌ളാമിക രാജ്യങ്ങളിലായിരുന്നു.

തലവെട്ട്, തൂക്കിക്കൊല്ലല്‍, വിഷം കുത്തിവെയ്ക്കല്‍, വെടിവെച്ചു കൊല്ലല്‍ എന്നിവയ്ക്കായിരുന്നു വധശിക്ഷ. ഈ വര്‍ഷം അവസാനത്തോടെ 18,848 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഇറാനിലും വടക്കന്‍ കൊറിയയിലുമായി 33 പരസ്യമായ വധശിക്ഷ നടന്നു. പാകിസ്ഥാനിലും വധശിക്ഷയില്‍ കുറവ് വന്നിട്ടുണ്ട്. 239 എണ്ണം മാത്രം നടന്നപ്പോള്‍ 73 ശതമാനമാണ് കുറവ് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button