Latest NewsNewsGulf

താപനില: യു.എ.ഇ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

യു.എ.ഇ: യു.എ.യിൽ ഈ ആഴ്ച താരതമ്യേന ചൂട് വർധിക്കുമെന്ന് യു.എ.ഇ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്നതുപോലെ കാലാവസ്ഥയിൽ വ്യതിയാനം തുടരും. പകൽ താരതമ്യേന ചൂട് കൂടുകയും രാത്രിയിൽ താപനില കുറയും ചെയ്യും.
ഇന്ന് പൊതുവെ മൂടിക്കെട്ടിയ ആകാശമാണെന്ന് യു.എ.ഇ കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. വാരാന്ത്യ അടുക്കുമ്പോൾ ചൂട് കൂടുമെന്നും പറയുന്നു. 29 ഡിഗ്രി സെൽഷ്യസാണ് ഇപ്പോഴത്തെ താപനില. ഇത് 38 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button