തിരുവനന്തപുരം : ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം സമരം ചെയ്തതിന് അറസ്റ്റിലായ കെ എം ഷാജഹാനോട് മാപ്പു പറഞ്ഞ് ജയില്‍ മോചിതനാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരിക്കലും നീതികരിക്കാനാവത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം അവസാനിച്ചെങ്കിലും ഇത് സര്‍ക്കാരിനു വൈകിവന്ന വിവേകമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജിഷ്ണുവിന്റെ ബന്ധുക്കളോടൊപ്പം എത്തിയ ഷാജഹാനെ ഗൂഢാലോചന ഇല്ലെന്ന് തെളിഞ്ഞിട്ടും വിട്ടയച്ചില്ലെങ്കില്‍ അത് മനുഷ്യാവകാശ പ്രശ്നമായി മാറുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗൂഢാലോചന നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അല്ലെങ്കിലും എന്തിനു വേണ്ടിയാണ് ഗൂഢാലോചന എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു .
ഷാജഹാനെ വിട്ടയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ച ഷാജഹാന്റെ അമ്മ തങ്കമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജഹാന്‍ വെറും കാഴ്ചക്കാരനായിട്ടാണ് അവിടെ എത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ കൂടെ എത്തിയവരെല്ലാം ഡി.ജി.പി ഓഫീസ് ആക്രമിക്കാന്‍ പോയവരല്ല. നീതി ലഭിക്കാത്ത ഒരു കുടുബത്തിന് പിന്തുണ നല്‍കാന്‍ വേണ്ടി എത്തിയവരാണ്.
ഷാജഹാനെ അറിയില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അറിയാത്തവരുമായി എങ്ങനെയാണ് ഗൂഢാലോചന നടത്തുന്നതെന്ന് വ്യക്തമാക്കണം. സമരത്തിനെത്തിയ കുടുംബവുമായി ഒരിക്കല്‍ പോലും സംസാരിക്കാത്ത ഷാജഹാന്‍ തനിച്ചാണോ ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments