ന്യൂഡല്‍ഹി•പുറ്റിങ്ങല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഡി.ജി.പിയെ മാറ്റിയെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി. പുറ്റിങ്ങല്‍ ദുരന്തത്തില്‍ ആര്‍ക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടാകില്ലേയെന്നും കോടതി ചോദിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചാല്‍ ബഹ്റയേയും മാറ്റേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു.സെന്‍കുമാര്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
കേസില്‍ സെന്‍കുമാറിന്റെ വാദം പൂര്‍ത്തിയാക്കി. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം നാളെ തുടരും.
കാലാവധി പൂര്‍ത്തിയാകും മുന്‍പ് ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെയാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെകേസില്‍ സര്‍ക്കാരിനെ കോടതി പരിഹസിച്ചിരുന്നു. ജിഷ്ണു കേസില്‍ വീഴ്ച പറ്റിയിട്ട് ഡി.ജി.പിയെ മാറ്റിയോ എന്ന് കോടതിയുടെ പരിഹാസം. മരിച്ച കുട്ടിയുടെ അമ്മ നിരാഹാരം ഇരുന്നത് അറിഞ്ഞുവെന്നും കോടതി പറഞ്ഞു.
Post Your Comments