റിയാദ്•ഹെറോയിന്‍ കടത്തിയ കേസില്‍ പിടിയിലായ മൂന്ന് പാക്കിസ്ഥാന്‍ പൗരന്മാരുടെ വധശിക്ഷ ഞായറാഴ്ച സൗദി അറേബ്യ നടപ്പിലാക്കി. ഇതോടെ ഈ വര്‍ഷം ഇതുവരെ രാജ്യത്ത് നടപ്പിലാക്കിയ വധശിക്ഷകളുടെ എണ്ണം 26 ആയി.
വയറിനുള്ളില്‍ ഒളിപ്പിച്ച് ഹെറോയിന്‍ കടത്തിയ കേസില്‍ മൂവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മൊഹമ്മദ് അഷ്‌റഫ് ഷാഫി മൊഹമ്മദ്, മൊഹമ്മദ് അരീഫ് മൊഹമ്മദ് അന്യാത്, മൊഹമ്മദ് അഫ്ദല്‍ അസ്ഗര്‍ അലി എന്നിവരുടെ ശിക്ഷയാണ് നടപ്പിലാക്കിയത്.
കഴിഞ്ഞവര്‍ഷം 153 പേരുടെ വധശിക്ഷയാണ് രാജ്യത്ത് നടപ്പിലാക്കിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും സ്ഥിരീകരിച്ചിട്ടുണ്ട്.
2015 ല്‍ സൗദിയില്‍ 158 പേര്‍ക്ക് വധശിക്ഷ നല്‍കിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നിരക്കാണിത്.
Post Your Comments