തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ ചാത്തന്‍സേവ . ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പ്രതി നടത്തിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ പിടിയിലായ പ്രതി കേഡല്‍ ജിന്‍സണ്‍ കുറ്റം സമ്മതിച്ചു.
താന്‍ നടത്തിയത് ചാത്തന്‍സേവയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. മനുഷ്യ ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്താനുള്ള പരീക്ഷണമായിരുന്നു നടത്തിയതെന്നും കേഡല്‍ ജിന്‍സണ്‍ പോലീസിനോട് പറഞ്ഞു. ഇവരെ കൊലപ്പെടുത്താനുള്ള മഴു ഓണ്‍ലൈനിലൂടെയായിരുന്നു പ്രതി സ്വന്തമാക്കിയതെന്നും പോലീസ് പറഞ്ഞു.
ഞയാറാഴ്ചയായിരുന്നു നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ അച്ഛന്‍ റിട്ടയേര്‍ഡ് പ്രൊഫ.രാജതങ്കം, അമ്മ റിട്ടയേര്‍ഡ് ഡോക്ടര്‍ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരുടെ മൃതദേഹമായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കൊലപാതക ശേഷം വെട്ടിനുറുക്കിയ മൃതദേഹം പ്രതി കത്തിക്കുകയായിരുന്നു. മകനാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് ആദ്യഘട്ടം മുതല്‍ക്ക് തന്നെ സംശയമുണ്ടായിരുന്നു.
കൊലപാതക ശേഷം ചൈന്നൈയിലേക്ക് തിരിച്ച പ്രതി തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെ തിരുവനന്തപുരത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡി.സി.പി ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാല്‍ കൂടുതല്‍ വിദഗ്ധര്‍ ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments