മലപ്പുറം: കേരളം ഉറ്റുനോക്കുന്ന മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയായി നടന്ന പ്രചാരണമാണ് ആവേശത്തോടെ അവസാനിച്ചത്.
മറ്റന്നാള്‍ മലപ്പുറം പോളിങ് ബൂത്തിലേക്ക് നീങ്ങും.
യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് പര്യടനം നടത്തിയത്.
എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശ് കുടുംബ യോഗങ്ങളിലാണ് ശ്രദ്ധയൂന്നിയത്.
വിഎസ് അച്യുതാനന്ദന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ എല്‍ ഡി എഫിനുവേണ്ടി പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് നേതാക്കളെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കാലം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തിരുന്നു.
Post Your Comments