IndiaNews

തന്റെ മക്കള്‍ പട്ടിണികിടന്ന് മരിക്കാന്‍ പാടില്ല; 500 കോടി രൂപയുടെ മാള്‍ പണിയാനൊരുങ്ങി ലാലു പ്രസാദ് യാദവ്

പാട്ന: ബിഹാറില്‍ ഭരണകക്ഷിയിലെ പ്രമുഖരായ ആര്‍ജെഡിയുടെ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ 500 കോടിരൂപയുടെ അഴിമതി ആരോപണം. മക്കളുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ വന്‍ തുകമുടക്കി മാള്‍ പണിയാനുള്ള തീരുമാനത്തിലാണ് അദ്ദേഹം. ഭൂമിയിടപാടിനെ സംബന്ധിച്ച ചോദ്യത്തിന് തന്റെ മക്കള്‍ പട്ടിണികിടന്ന് മരിക്കാന്‍ പാടില്ല. അതിനാല്‍ ബിസിനസ് ചെയ്യുന്നതില്‍ തെറ്റില്ലെന്നായിരുന്നു ലാലുവിന്റെ മറുപടി.

പാട്നയില്‍ 60 കോടി രൂപ വരുന്ന രണ്ട് ഏക്കര്‍ ഭൂമി മക്കളായ തേജ് പ്രതാപ്, തേജസ്വി യാദവ്, ഭാര്യ റാബറി ദേവി എന്നിവരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ ഭൂമിയില്‍ ബിഹാറിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ലാലുപ്രസാദ് യാദവ്. 500 കോടി രൂപമതിക്കുന്ന പദ്ധതിയുടെ പകുതി ഓഹരി മാത്രമേ തങ്ങള്‍ക്കുള്ളുയെന്നും പകുതി പാര്‍ട്ടിയിലെ ഒരു നിയമസഭാംഗത്തിേന്റതാണെന്നും ലാലു പ്രസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button