നാഗ്പൂര്‍: എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് പ്രസവമെടുക്കേണ്ടി വന്ന വിവരമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. അഹമ്മദാബാദ് -പുരി എക്സ്പ്രസിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ യുവതി ട്രെയിനില്‍ പ്രസവിച്ചു. വാട്‌സ്ആപ്പ് വഴി ഒരു ഡോക്ടര്‍ സന്ദേശം അയക്കുകയായിരുന്നു.
24കാരനായ വിപിന്‍ ഖഡ്സെ എന്ന വിദ്യാര്‍ഥി ഉടന്‍ യുവതിക്കരികിലെത്തി. ഡോക്ടര്‍ ആകുന്നതിന് മുമ്പാണ് വിപിന്‍ ഔദ്യോഗികമായി പ്രസവ ശുശ്രൂഷ നടത്തിയിരിക്കുന്നത്. നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ് വിപിന്‍. നാഗ്പൂര്‍ എത്താന്‍ മുപ്പത് കിലോ മീറ്റര്‍ ഉള്ളപ്പോഴായിരുന്നു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ചിത്രലേഖ എന്ന യുവതിക്ക് പ്രസവ വേദന ഉണ്ടാകുന്നത്.
വാര്‍ധ ജങ്ഷന് സമീപത്ത് വച്ച് ചിത്രലേഖയുടെ ബന്ധുക്കള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ടിടിആറും സുരക്ഷാ ഉദ്യോഗസ്ഥരും കംപാര്‍ട്ട്മെന്റില്‍ ഏതെങ്കിലും ഡോക്ടറുണ്ടോയെന്ന് തെരഞ്ഞു. ചിത്രലേഖയുടെ അടുത്ത് എത്തിയപ്പോള്‍ അവര്‍ക്ക് അമിതമായി രക്തസ്രാവം ഉണ്ടായിരുന്നതായി വിപിന്‍ പറയുന്നു. ആദ്യം കംപാര്‍ട്ട്മെന്റിലുണ്ടായിരുന്ന പുരുഷന്മാരായ യാത്രക്കാരെ അടുത്ത കംപാര്‍ട്ട്മെന്റിലേക്ക് നീക്കുകയായിരുന്നു.
സ്ത്രീ യാത്രക്കാര്‍ സഹായിക്കാനുണ്ടായിരുന്നു. കുട്ടിയുടെ തലയ്ക്ക് പകരം തോളായിരുന്നു പുറത്തേക്ക് വന്നത്. വിപിന്‍ ഒരുനിമിഷം ഭയന്നു. തുടര്‍ന്ന് മുതിര്‍ന്ന ഡോക്ടറെ ഫോണ്‍ വിളിക്കുകയായിരുന്നു. ചിത്രം പകര്‍ത്തി വാട്സ് ആപ്പ് വഴി അവര്‍ക്ക് അയച്ചു കൊടുത്ത ശേഷം അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
തണുത്ത വെള്ളം നിറച്ച കുപ്പികള്‍ ഉപയോഗിച്ചാണ് രക്തസ്രാവം തടഞ്ഞതെന്നും വിപിന്‍ പറയുന്നു. ട്രെയിന്‍ നാഗ്പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചിത്രലേഖയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Post Your Comments