NewsInternational

വിമാനയാത്രാചിലവ് ഇനി കുറയും: വ്യോമയാനരംഗത്ത് വിപ്ലവകരമായേക്കാവുന്ന മാറ്റവുമായി ഒരു സ്റ്റാർട്ടപ്പ്

വാഷിങ്ടണ്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സുനും എയറോ വ്യോമയാനരംഗത്ത് വിപ്ലവകരമായേക്കാവുന്ന സാങ്കേതികവിദ്യയുമായി രംഗത്ത്. വൈദ്യുതിയില്‍ ഓടുന്ന വിമാനങ്ങള്‍ വഴി യാത്രാ ചിലവ് 80 ശതമാനം കുറയുകയും വേഗം 40 ശതമാനം കൂടുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം. രാജ്യാന്തര വിമാനത്താവളങ്ങളിലെ ലാന്‍ഡിങ് ചാര്‍ജ് അടക്കമുള്ള അധിക ചിലവ് ഒഴിവാക്കാനും കാത്തിരിപ്പിന് അടക്കമുള്ള അധിക സമയനഷ്ടം ഒഴിവാക്കാനുമായി രാജ്യാന്തര വിമാനത്താവളങ്ങളെ ഒഴിവാക്കി ചെറുകിട വിമാനത്താവളങ്ങള്‍ വഴിയായിരിക്കും ഇത്തരം വ്യോമഗതാഗതം നടത്തുക.

വിമാനകമ്പനിയായ ബോയിങ്ങിന്റെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പാണ് സുനും എയറോ. അമേരിക്കന്‍ വ്യോമയാന കമ്പനിയായ ജെറ്റ് ബ്ലൂവിന്റെ അടക്കം പിന്തുണ സുനും എയറോയ്ക്കുണ്ട്. പത്ത് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള 700 മൈല്‍ വരെ പറക്കാന്‍ സാധിക്കുന്ന ചെറു വൈദ്യുതി വിമാനം 2020 ആകുമ്പോഴേക്ക് നിർമ്മിക്കാനാണ് സുനും എയറോ ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും അമ്പത് പേരെ ഉള്‍ക്കൊള്ളുന്ന 1000 മൈല്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള വിമാനം നിര്‍മിക്കാനാകുമെന്നും ഇവർ കണക്ക് കൂട്ടുന്നു. യാത്രാച്ചിലവ് കുറയുന്നതോടൊപ്പം മലിനീകരണവും വലിയ തോതില്‍ കുറയ്ക്കാന്‍ ഈ ചെറു വൈദ്യുതി വിമാനങ്ങള്‍ക്കാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button