NewsInternational

ഹാക്കർമാർക്കും ട്രംപിനോട് വിരോധവും വെറുപ്പും എൻഎസ്ഐയുടെ സെർവറിൽ നുഴഞ്ഞുകയറി പ്രതികാരം തീർത്തു

 

വാഷിംഗ്ടൺ: യുഎസ് ദേശീയ സുരക്ഷാ ഏജൻസി (എൻഎസ്‌എ) സെർവറിൽ നുഴഞ്ഞുകയറി ഹാക്കിങ് സംഘമായ ഷാഡോ ബ്രോക്കേഴ്സ്, ചാരപ്രവർത്തനങ്ങളുടെ രഹസ്യരേഖകൾ പുറത്തുവിട്ടു. ചൈന, റഷ്യ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ എൻഎസ്എ നടത്തിയ ചാരപ്പണികളുടെയും നുഴഞ്ഞുകയറ്റങ്ങളുടെയും വിവരങ്ങളാണ് ഷാഡോ ബ്രോക്കേഴ്സ് പുറത്ത് വിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പുകാലത്തു നടത്തിയ വാഗ്ദാനങ്ങളിൽനിന്നു ട്രംപ് പിന്നാക്കം പോയെന്നും അതിനാൽ ട്രംപിനോടുള്ള പ്രതിഷേധസൂചകമായിട്ടാണ് തങ്ങളുടെ നടപടിയെന്നും ഷാഡോ ബ്രോക്കേഴ്സ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ എൻഎസ്എ രേഖകൾ ഷാഡോ ബ്രോക്കേഴ്സ് പുറത്താക്കിയിരുന്നു. ഇതിന്റെ രണ്ടാം ഭാഗമായ രഹസ്യഫയലുകളാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. എൻഎസ്എ ഉപയോഗിക്കുന്ന നുഴഞ്ഞുകയറ്റ സോഫ്റ്റ്‌വെയറുകളും പുറത്തായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button