India

മോദി ഭാരതത്തെ വികസനത്തിലേക്ക് നയിക്കുന്ന നായകനെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തെ വികസനത്തിലേക്ക് നയിക്കുന്ന നായകനെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ടേണ്‍ബുള്‍ ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെ ഹൈദരാബാദ് ഭവനിലാണ് ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. ഓസ്‌ട്രേലിയയുമായുള്ള സഹകരണം പുതിയ നാഴികക്കല്ലുകള്‍ക്ക് തുടക്കമിടുമെന്ന്
ഇരുവരും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നരേന്ദ്രമോദി പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയില്‍ ആദ്യമായി ഇന്ത്യയിലെത്തിയ മാല്‍കം ടേണ്‍ബുളിന് പരമ്പരാഗത രീതിയിലാണ് രാഷ്ട്രപതി ഭവനില്‍ സ്വീകരണം ഒരുക്കിയത്. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യകാര്യമന്ത്രി സുഷ്മ സ്വരാജ് ഉള്‍പ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഭാരതത്തിന് നരേന്ദ്രമോദി നല്‍കുന്ന നേതൃത്വം മറ്റ് ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിന് ശേഷം ടേണ്‍ബുള്‍ പറഞ്ഞു. നരേന്ദ്ര മോദിക്ക് കീഴീല്‍ ശരിയായ ദിശയിലാണ് രാജ്യം മുന്നേറുന്നതെന്നും ടേണ്‍ബുള്‍ പറഞ്ഞു. ഇരുരാജ്യങ്ങളും വിവിധ വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയില്‍ നിരവധി അവസരങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര സഹകരണത്തിലൂടെ ഭാവിയില്‍ ഇരു രാജ്യങ്ങള്‍ക്കും നിരവധി അവസരങ്ങള്‍ ഉണ്ടാകുമെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button