Latest NewsKeralaNews

സംസ്ഥാനത്ത് വീണ്ടും ലൈംഗിക പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരണം : ഇത്തവണ മരിച്ചത് പതിനാലുകാരി

സംസ്ഥാനത്ത് വീണ്ടും ലൈംഗിക പീഡനത്തെ തുടര്‍ന്ന് പതിനാലുകാരി തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസം മൈനാഗപ്പളളിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് . മരിച്ച കുട്ടിയുടെ അയല്‍വാസിയായ റംസീല തമിഴ്‌നാട്ടിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെന്നോണം കുട്ടിയെ കൂട്ടിക്കൊണ്ടു പോയിരുന്നു.
തുടര്‍ന്ന് കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ചുവെന്ന് പൊലീസ് പറയുന്നു. മന്ത്രവാദത്തിന്റെ മറവിലാണ് ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതെന്നും പൊലീസ് പറയുന്നു. റംസീലയെ പോസ്‌കോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കുട്ടി ശാരീരിക പീഡിനത്തിനിരയായിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമയെ അടക്കം ആറ് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button