Latest NewsKeralaNews

വൻകിട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക്​ വാ​യ്​​പ ന​ല്‍​കാ​ന്‍ പു​തി​യ ബാ​ങ്ക്​ വ​രു​ന്നു

തൃശൂര്‍: ‘വന്‍കിട വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ മാത്രമായി രാജ്യത്ത് പുതിയ ബാങ്ക് ആരംഭിക്കുന്നു. കഴിഞ്ഞ ദിവസമാണ് ‘ഹോള്‍സെയില്‍ ആന്‍ഡ് ലോങ് ടേം ഫിനാന്‍സ് ബാങ്ക്’ (ഡബ്ല്യു.എസ്.എല്‍.ടി.എഫ്.സി) എന്ന പുതിയ ബാങ്കിെന്‍റ ആവിര്‍ഭാവം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ചുരുങ്ങിയത് 1,000 കോടി രൂപ മൂലധനമുള്ള വ്യക്തികള്‍ക്കും 5,000 കോടിയില്‍ കുറയാത്ത ആസ്തിയുള്ള ബിസിനസ് ഗ്രൂപ്പുകള്‍ക്കും ബാങ്ക് തുടങ്ങാം. ഇതുസംബന്ധിച്ച്‌ ആര്‍.ബി.ഐ പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചു.

പുതിയ ബാങ്കും സ്മാള്‍, പേയ്മെന്‍റ് ബാങ്കുകളെപ്പോലെ സ്വകാര്യ സംരംഭങ്ങളായാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പൊതുമേഖലാ ബാങ്കുകളെ മത്സര ക്ഷമമാക്കാനെന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനെ ഒറ്റ ബാങ്കാക്കിയശേഷം കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും കൂടുതല്‍ ബാങ്കുകളെ സംയോജിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനിടയിലേക്കാണ് വീണ്ടും സ്വകാര്യ സംരംഭമായി വന്‍കിട ബാങ്കുകള്‍ ആരംഭിക്കാനാണ് നീക്കം.

വന്‍കിട വ്യവസായിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദിഷ്ട ബാങ്കില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഒാഹരി പങ്കാളിത്തം പാടില്ല. ബാങ്കിങ്-ധനകാര്യ രംഗത്ത് പ്രധാന ചുമതലകളില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും മികച്ച പ്രവര്‍ത്തന പാരമ്പര്യവുമുള്ള വ്യക്തികള്‍ക്ക് ബാങ്ക് തുടങ്ങാം.

പുതിയ ബാങ്കുകള്‍ ഗ്രാമങ്ങളിലും നഗര-അര്‍ധ നഗരങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് വ്യവസ്ഥയുണ്ടാവില്ല. മാത്രമല്ല, കര്‍ഷകര്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും വായ്പ കൊടുക്കാന്‍ നിര്‍ബന്ധിക്കില്ല. സേവിങ്സ് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുണ്ടാകില്ല. പകരം, 10 കോടിയില്‍ കുറയാത്ത തുക ടേം ഡെപ്പോസിറ്റ് സ്വീകരിക്കാമെന്നും പുതിയ ബാങ്കിെന്‍റ ഘടനയെപ്പറ്റി റിസര്‍വ് ബാങ്ക് തയാറാക്കിയ രേഖയില്‍ പറയുന്നു. എന്നാല്‍, ഇൗ നിക്ഷേപം നിശ്ചിത കാലാവധിക്കുമുമ്പ് പിന്‍വലിക്കാന്‍ അനുമതിയുണ്ടാകില്ല. രാജ്യത്തിനകത്തും പുറത്തും ബോണ്ട് പുറപ്പെടുവിച്ചും ബാങ്ക് വായ്പയെടുത്തും മറ്റും പുതിയ ബാങ്കിന് ഫണ്ട് സമാഹരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button