തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ഏറെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് നടത്തിയ അക്രമം. ഇതു സംബന്ധിച്ച് ഇടതുരാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍തന്നെ ഭിന്നാഭിപ്രായങ്ങളാണ് നിലനിന്നിരുന്നത്. പൊലീസ് നടപടി സംബന്ധിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായരുന്നു. മുന്‍ അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും എം.എ. ബേബി പറഞ്ഞു.
മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് നയം മനസിലാക്കാത്തവര്‍ ചെയ്തതാണെന്നായിരുന്നു എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചത്. പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ചും സ്റ്റേഷനു മുന്നില്‍ സത്യാഗ്രഹവും കേരളത്തില്‍ സാധാരണമാണ്.
പൊലീസ് സ്റ്റേഷനു മുന്നില്‍ സമരമാകാമെങ്കില്‍ പൊലീസ് ആസ്ഥാനത്ത് സമരമാകാനാവില്ല എന്ന വാദത്തിന് ഒരു ന്യായവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments