Latest NewsNewsIndia

സുപ്രീം കോടതി വിധിക്കെതിരെ ഏപ്രിൽ 20നു മദ്യശാലകൾ അടച്ചു പ്രതിഷേധം

മംഗളുരു: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ നിന്ന് മദ്യശാലകൾ മാറ്റാനുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഏപ്രിൽ 20 നു മദ്യശാലകൾ അടച്ചു പ്രതിഷേധം. കർണ്ണാടകത്തിലാണ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ സംസ്ഥാന വൈൻ മർച്ചൻസ് അസോസിയേഷൻ യോഗം തീരുമാനിച്ചത്.

ജൂലൈ ഒന്ന് മുതലാണ് കർണ്ണാടകത്തിൽ മദ്യശാലകളുടെ ലൈസൻസ് പുതുക്കേണ്ടത്. സുപ്രീം കോടതി വിധിയെത്തുടർന്ന് സംസ്ഥാനത്ത് 6018 വൈൻ ഷോപ്പുകളും ബാറുകളും പോട്ടേണ്ടിവരുമെന്ന് അസോസിയേഷൻ സെക്രട്ടറി ഗോവിന്ദ രാജ പറഞ്ഞു.

കോടതി വിധി മറികടക്കുന്നതിനായി സംസ്ഥാന പാതകളെ ജില്ലറോഡുകളാക്കി തരം താഴ്ത്തുന്ന കാര്യം പരിഗണിക്കണമെന്ന് അസോസിയേഷൻ കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് വ്യത്യസ്തമായി വിദേശമദ്യക്കടകൾ കർണ്ണാടകത്തിൽ സ്വകാര്യമേഖലയിലാണ്. മദ്യവ്യാപാരികൾക്ക് 2500 കോടി രൂപയുടെ നഷ്ടം കോടതിവിധിയിലൂടെ ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button