ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെക്കുറിച്ച് നിരന്തരം ഉയരുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് പോലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന മൂന്നാമത്തെ വിശദീകരണമാണിത്. വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ പറ്റുമോ എന്നതാണ് ചോദ്യാവലിയിലെ ഒരു ചോദ്യം. ഇതിന് ഹാക്ക് ചെയ്യാന്‍ പറ്റില്ലെന്ന് കമ്മീഷന്‍ ഉറപ്പിച്ച് മറുപടി നല്‍കുന്നു. മോഡല്‍ 1 വോട്ടിംഗ് മെഷീനുകള്‍ 20006 വരെ നിര്‍മ്മിച്ചവയാണ്. അവ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല. 2006-2012 കാലയളവില്‍ നിര്‍മ്മിച്ച മോഡല്‍ 2 വോട്ടിംഗ് മെഷീനുകളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഇലക്ടോണിക് വോട്ടിംഗ് മെഷീനുകള്‍ കംപ്യൂട്ടര്‍ നിയന്ത്രിതമല്ല. ഇന്റര്‍നെറ്റുമായോ മറ്റ് നെറ്റുവര്‍ക്കുകളുമായോ വോട്ടിംഗ് മെഷീന്‍ കണക്റ്റ് ചെയ്യുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 2013ന് ശേഷം നിര്‍മ്മിച്ച മോഡല്‍ 3 വോട്ടിംഗ് മെഷീനുകളില്‍ ഏതെങ്കിലും കൃത്രിമം നടന്നാല്‍ അത് തിരിച്ചറിയാനുള്ള മാര്‍ഗം ഉണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments