വാഷിങ്ടണ്‍: സിറിയക്ക് ശേഷം ഉത്തര കൊറിയക്ക് പണി കൊടുക്കാൻ ട്രംപ് തയ്യാർ. നിരന്തരമായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോര്‍ട്ട്. വിമാനവാഹനി കപ്പല്‍ അടക്കമുള്ള ആയുധങ്ങളുമായി യു.എസ് നേവി പസഫിക് സമുദ്രത്തിലെ കൊറിയന്‍ ഉപദ്വീപില്‍ നങ്കൂരമിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ വിമാനവാഹനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സനാണ് കൊറിയന്‍ ഉപദ്വീപില്‍ നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയന്‍ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാള്‍ വിന്‍സണ്‍ പങ്കാളിയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയും ഉത്തരകൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈലിെന്റ പരീക്ഷണം നടത്തിയിരുന്നു. ജപ്പാന് ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ മിസൈല്‍ പരീക്ഷണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങിെന്റ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അമേരിക്കയെ ലക്ഷ്യംവെച്ചാണ് ഉത്തരകൊറിയ തുടര്‍ച്ചായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എസിെന്റ പടനീക്കം.
Post Your Comments