ലഖ്‌നൗ: വന്ദേമാതരം പാടാന്‍ തയ്യാറാകാത്തവര്‍ സങ്കുചിത മനസ്‌കരാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ ഗീതമായ വന്ദേമാതരം പാടുന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ടെന്നും പാടരുതെന്നാണ് ചിലരുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ലഖ്‌നൗവിൽ ഒരു പുസ്തകപ്രകാശനചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം ഈ രാജ്യത്തെ 21 ആം നൂറ്റാണ്ടിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ്. അപ്പോഴും ഇവിടുത്തെ ചർച്ചാവിഷയം ദേശീയഗാനവും ദേശീയ ഗീതവും പാടണോ എന്നതാണ്. ഇത്തരം ഇടുങ്ങിയ ചിന്താഗതികളെ നാം മറികടക്കേണ്ടതുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. അലഹബാദ് ഹൈക്കോടതിയുടെ 150-ാം വാര്‍ഷിക ചടങ്ങുകള്‍ ആരംഭിച്ചത് വന്ദേമാതര ആലാപനത്തോടെയാണ്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ അലഹബാദിലും വരാണസിയിലും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്റെ ഈ പ്രസ്‌താവന.
Post Your Comments