Latest NewsGulf

ഈതൈല്‍ ക്ലോറൈഡ് ഉപയോഗിക്കുന്ന യുവാക്കള്‍ക്ക് മുന്നറിയിപ്പ്

ദുബായ്•ഈതൈല്‍ ക്ലോറൈഡ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മുന്നറിയിപ്പുമായി യു.എ.ഇ ആരോഗ്യമന്ത്രാലയം.

സമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് യുവാക്കള്‍ ഇത് വാങ്ങുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ശരീരം തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ സ്പ്രേ, താല്‍ക്കാലികമായ പൊട്ടിച്ചിരി, കരച്ചില്‍, മതിഭ്രമം തുടങ്ങിയവയ്ക്ക് കാരണമാകും.

ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം നാഡീതളര്‍ച്ചയ്ക്കും താഴ്ന്ന രക്തസമ്മര്‍ദ്ദത്തിനും മറ്റു സങ്കീര്‍ണ്ണതകള്‍ക്കും ഇടയാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button