ലണ്ടന്‍ : പുകവലിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട്. ലോകത്ത് നടക്കുന്ന 10 മരണങ്ങളില്‍ ഒന്ന് പുകവലി കാരണമാണെന്ന് പുതിയ പഠനം. ദ ലാന്‍െസറ്റ് ജേണലിലാണ് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് റിപ്പോര്‍ട്ട് എന്ന പേരിലുള്ള പഠനം പ്രസിദ്ധീകരിച്ചത്. പുകവലി കാരണമുള്ള മരണങ്ങളില്‍ പകുതിയും നടക്കുന്നത് ചൈന, ഇന്ത്യ, യു.എസ്, റഷ്യ എന്നീ രാജ്യങ്ങളിലാണെന്നും പഠനം കണ്ടെത്തി.
1990 മുതല്‍ 2015 വരെ 195 രാജ്യങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 20 സ്ത്രീകളില്‍ ഒരാളും ദിവസവും പുകവലിക്കുന്നുണ്ട്. 2015ല്‍ ഒരു ബില്യണ്‍ ആളുകളാണ് ദിവസവും പുകവലിച്ചത്. പുകയില കമ്പനികള്‍ വികസ്വര രാജ്യങ്ങളില്‍ പുതിയ വിപണികള്‍ ലക്ഷ്യംവെക്കുന്ന സാഹചര്യത്തില്‍ മരണനിരക്ക് കൂടാന്‍ സാധ്യതയേറെയാണ്. ജനസംഖ്യ വര്‍ധിക്കുന്നതും മൊത്തം പുകവലിക്കാരുടെ എണ്ണം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. പുകയില ആരോഗ്യത്തിനേല്‍പിക്കുന്ന ദോഷവശങ്ങള്‍ കണ്ടെത്തിയിട്ട് അരനൂറ്റാണ്ടിലേറെ ആയെങ്കിലും ഇന്ന് ലോകത്തിലെ നാലു പുരുഷന്മാരില്‍ ഒരാള്‍ ദിവസവും പുകവലിക്കുന്നുണ്ടെന്ന് ഗവേഷകരിലൊരാളായ ഡോ.ഇമ്മാന്വല ഗകിഡോ പറഞ്ഞു.
Post Your Comments