തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന് ജിഷ്ണു പ്രണോയിയുടെ കേസില്‍ മനസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പശ്ചാത്തപിക്കേണ്ട വിധത്തില്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും വളരെയേറെ കരുതലോടെ മാത്രമേ ആകുടുംബത്തോട് സര്‍ക്കാര്‍ പെരുമാറിയിട്ടുള്ളെന്നും മുഖ്യമന്ത്രി തൃശൂരില്‍ വ്യക്തമാക്കി.
ചിലർ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ചെയ്യാന്‍ ആകുന്നതെല്ലാം ചെയ്‌തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ സുപ്രിം കോടതിയെ സമീപിച്ചു. സംസ്ഥാനത്തെ കേസുകളുടെ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമാണ്. മുഖ്യമന്ത്രി പറഞ്ഞു. അത്രമാത്രം കരുതലോടെയാണ് ആ കുടുംബത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുള്ളത്. അതിനാല്‍ ഒരുതരത്തിലുമുള്ള മനസാക്ഷിത്തും സര്‍ക്കാരിനെ സംബന്ധിച്ച് അക്കാര്യത്തില്‍ ഇല്ല. ആ കുടുംബത്തിന് ആശ്വാസം നല്‍കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments