KeralaLatest News

മഹിജയെ മുഖ്യമന്ത്രി കാണാത്തതിന്റെ കാരണം വെളിപെടുത്തി ഉമ്മന്‍ചാണ്ടി

കോഴിക്കോട്: ജിഷ്ണു പ്രണോയി കേസില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഉമ്മന്‍ചാണ്ടി. കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മയെ കാണാത്തതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

ഇക്കാര്യത്തില്‍ പ്രതിപക്ഷം എന്തുസഹായവും നല്‍കും. പോലീസ് നടപടി ന്യായമെങ്കില്‍ എന്തുകൊണ്ടു കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ല. ഇക്കാര്യത്തില്‍ യുഡിഎഫ് ഒരിക്കലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹിജ യുഡിഎഫിന്റെ കൈകളിലാണെന്ന ആരോപണത്തിന് മറുപടി പറുകയായിരുന്നു ഉമ്മന്‍ചാണ്ടി. കോഴിക്കോട് നാദാപുരത്തെ ജിഷ്ണുവിന്റെ വീട്ടില്‍ നിരാഹാര സമരം ചെയ്യുന്ന സഹോദരി അവിഷ്ണയെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button