ലഖ്നൗ: കട്ടരിയാഘട്ട വന്യജീവി സങ്കേതത്തിലെ വാനരന്മാര്ക്കിടയില് നിന്ന് കണ്ടെത്തിയ പെൺകുട്ടിയെ വളർത്തിയത് കുരങ്ങുകളല്ലെന്ന് ഫോറസ്റ്റ് ഓഫീസര്‍മാര്‍. കാട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ അവളുടെ മുടി പിന്നിയിട്ടിരുന്നു. മാത്രമല്ല കുട്ടി അടിവസ്ത്രവും ധരിച്ചിരുന്നു. അതിനാൽ പെണ്‍കുട്ടിയെ കുരങ്ങുകളാവില്ല വളര്‍ത്തിയതെന്നും പകരം കുട്ടിയുടെ രക്ഷിതാക്കള്‍ അടുത്തിടെ പെണ്‍കുട്ടിയെ കാട്ടില്‍ ഉപേക്ഷിച്ചതാവാമെന്നുമാണ് ഫോറസ്റ്റ് ഓഫീസർമാർ പറയുന്നത്.
കുരങ്ങന്മാരുടെ ശാരീരിക ചേഷ്ടകള്‍ കാണിക്കുകയും കുരങ്ങുകളുടേതിന് സമാനമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്നതിനാലാണ് കുട്ടിയെ കുരങ്ങുകൾ വളർത്തിയിരിക്കാം എന്ന ധാരണയിൽ ഡോക്ടർമാർ എത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പെണ്‍കുട്ടി നാല് കാലിൽ തന്നെയാണ് നടന്നിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന കുട്ടിയായതുകൊണ്ടാവാം കുടുംബം ഇവളെ കാട്ടിലുപേക്ഷിച്ചതെന്നാണ് നിഗമനം. പെണ്‍കുട്ടിയെ മനുഷ്യജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാരും സാമൂഹികപ്രവര്‍ത്തകരും.
Post Your Comments