തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതിനെ ന്യായീകരിച്ച് മന്ത്രി കെകെ ശൈലജ. ഡിജിപി ഓഫീസിനു മുന്നില്‍ മഹിജ സമരത്തിന് പോയത് ശരിയായില്ല. കേസില്‍ സര്‍ക്കാര്‍ പിന്തുണയും സഹായവും നല്‍കിയതാണ്.
ഇതൊക്കെ മറന്നാണ് മഹിജ സമരം നടത്തിയതെന്നും ശൈലജ പറയുന്നു. സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കാനല്ല പത്രപരസ്യം നല്‍കിയത്. അന്വേഷണം ശരിയായ ദിശയിലൂടെയാണ് പോകുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പരസ്യം നല്‍കിയത്. അതേസമയം, മഹിജയെ പോലീസ് വലിച്ചിഴച്ചെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ശൈലജ പറഞ്ഞു.
ജിഷ്ണു കേസ്, പ്രചാരണമെന്ത് സത്യമെന്ത് എന്ന പേരിലാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇന്നത്തെ പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ജിഷ്ണു കേസിന്റെ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പരസ്യത്തില്‍ ആരോപിക്കുന്നു.
Post Your Comments