ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇസ്രായേലുമായി വമ്പൻ മിസൈൽ ഇടപാടിനായി ഇന്ത്യ ഒരുങ്ങുന്നു. 13000 കോടി രൂപയുടെ കരാറാണിത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തെ ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേല്‍ നിര്‍മ്മിതമായ മീഡിയം റേഞ്ച് ഉപരിതല-വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യ ഈ കരാറിലൂടെ സ്വന്തമാക്കുന്നത്. 70 കിലോമീറ്റര്‍ പ്രഹരപരിധിയുള്ളതാണ് പുതിയ മിസൈല്‍ സംവിധാനം.
ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകർക്കാൻ ഈ മിസൈലുകൾക്ക് കഴിയും . ഇതു കൂടാതെ മറ്റ് ചില പദ്ധതികള്‍ക്കും ഇസ്രായേല്‍ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കരസേനയ്ക്കായി 16 മിസൈല്‍ ലോഞ്ചറുകളും, 560 ബറാക് എട്ട് മിസൈലുകളും ഉള്‍പ്പെടുന്ന കരാറും, ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ സ്ഥാപിക്കാനുള്ള മിസൈല്‍ പ്രതിരോധ സംവിധാനവും ഇതിൽ ചിലതാണ്.
Post Your Comments