Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

സ്വന്തം ഭര്‍ത്താവിന്റെ മരണവാര്‍ത്ത ലോകത്തെ അറിയാതെ അറിയിക്കേണ്ടി വന്ന നിര്‍ഭാഗ്യവതിയായ യുവതി

റായ്പുര്‍ : സ്വന്തം ഭര്‍ത്താവിന്റെ മരണവാര്‍ത്ത ലോകത്തെ അറിയാതെ അറിയിക്കേണ്ടി വന്ന നിര്‍ഭാഗ്യവതിയായ യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ആരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്. ചത്തീസ്ഗഡിലെ സ്വകാര്യ ചാനലായ ഐബിസി 24 ന്റെ അവതാരക സുപ്രീത് കൗറാണ് ഈ നിര്‍ഭാഗ്യവതിയായ യുവതി. അവതാരക ബ്രേക്കിങ് ന്യൂസ് ആയി വായിച്ചത് ഭര്‍ത്താവിന്റെ മരണവാര്‍ത്തയായിരുന്നു. അപകടത്തില്‍ മരണപ്പെട്ടയാള്‍ തന്റെ ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞ അവതാരക പതറാതെ വാര്‍ത്ത മുഴുവന്‍ വായിച്ചു തീര്‍ത്താണ് സ്റ്റുഡിയോ വിട്ടത്. തത്സമയ സംപ്രേഷണം ആയതിനാല്‍ അവര്‍ വാര്‍ത്താവായനക്കിടയില്‍ വികാരാധീനയാവാതെ വാര്‍ത്ത വായിച്ചു തീര്‍ക്കുകയായിരുന്നു.

വാര്‍ത്ത വായിക്കുമ്പോള്‍ ന്യൂസ് റൂമിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നെങ്കിലും മരിച്ചത് ഭര്‍ത്താവാണെന്ന് സുപ്രീതിനെ അറിയിച്ചിരുന്നില്ലെന്നാണ് എഡിറ്റര്‍ പറയുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഐബിസി 24 ചാനലിലാണ് സുപ്രീത് ജോലി ചെയ്യുന്നത്. ബിലായില്‍ നിന്നുള്ള ഇവര്‍ ഹര്‍സാഡ് കവാഡയെ ഒരു വര്‍ഷം മുമ്പാണ് വിവാഹം ചെയ്യുന്നത്. ശനിയാഴ്ച്ച രാവിലെയുള്ള വാര്‍ത്താ ബുള്ളറ്റിനിലാണ് ബ്രേക്കിങ് ന്യൂസ് ആയി അപകട വാര്‍ത്ത വന്നത്. വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി റിപ്പോര്‍ട്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് തന്റെ ഭര്‍ത്താവാണെന്ന് അവതാരക തിരിച്ചറിയുന്നത്.

മഹസമുണ്ട് ജില്ലയിലെ പിത്താറയില്‍ ഡസ്റ്റര്‍ വാഹനമാണ് അപകടത്തില്‍ പെട്ടതെന്നും വാഹനത്തിലുള്ള അഞ്ച് പേരില്‍ 3 പേര്‍ മരണപ്പെട്ടു എന്ന വിവരമാണ് റിപ്പോര്‍ട്ടര്‍ ലൈവില്‍ വിവരിച്ചത്. അപ്പോള്‍ തന്നെ സുപ്രീതിന് കാര്യങ്ങള്‍ മനസ്സിലായിരുന്നു. അതേ റൂട്ടില്‍ അതേ വാഹനത്തില്‍ ഭര്‍ത്താവും നാല് പേരും യാത്രചെയ്യുന്നുണ്ടെന്ന് സുപ്രീതിന് നേരത്തെ അറിയാമായിരുന്നു. ന്യൂസ് അവര്‍ പൂര്‍ത്തീകരിച്ച ശേഷം സ്റ്റുഡിയോയില്‍ നിന്നിറങ്ങിയ അവതാരക പൊട്ടിക്കരഞ്ഞു. വീട്ടുകാരെ ഉടന്‍ ഫോണ്‍ വിളിച്ച അന്വേഷിച്ചപ്പോഴാണ് സംഭവം സത്യമാണെന്നും അവര്‍ മനസ്സിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button