Kerala

പിണറായി എത്രയും പെട്ടെന്ന് രാജിവെച്ചൊഴിയണം – വി.എം സുധീരന്‍

കൊണ്ടോട്ടി : ജിഷ്ണു പ്രണോയിയുടെ മാതാവിനെ ആക്രമിച്ച പോലീസ് നടപടി തുടര്‍ച്ചയായി ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. മുഖ്യമന്ത്രിക്ക് ധാര്‍മികത നഷ്ടമായെന്നും അദ്ദേഹം എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി മാത്രമാണ് ജിഷ്ണുവിന്റെ കുടംബത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്താഞ്ഞത്. നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ് കുടുംബം ഡി.ജി.പി. ഓഫീസിന് മുന്നില്‍ സത്യാഗ്രഹംനടത്താന്‍ ശ്രമിച്ചത്. നല്ല രീതിയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം സര്‍ക്കാറിന് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ഏറ്റവും മോശമായി കൈകാര്യം ചെയ്യാനാണ് പോലീസ് ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ മനോഭാവം ഏതൊരു ഫാസിസ്റ്റിനെയും കടത്തിവെട്ടുന്നതാണ്. ഉത്തരവാദികളായ പോലീസുദ്യോഗസ്ഥന്‍മാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിന് പകരം ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിച്ചാല്‍ പിന്നെ, അതുമായി ബന്ധപ്പെട്ട് ഐ.ജിയുടെ അന്വേഷണത്തിന് പ്രസക്തിയില്ലാതാകും. മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് സമീപനമാണ് ഇതുപോലുള്ള അതിക്രമങ്ങള്‍ ചെയ്യാന്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കുന്നത്.
സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍, സമരംചെയ്താല്‍, അവരെ അടിച്ചമര്‍ത്തുക എന്നതാണ് പോലീസ് നിലപാട്. എന്നാല്‍ വേണ്ട കാര്യങ്ങള്‍ക്കൊന്നും നടപടിയെടുക്കുന്നില്ല. ജിഷ്ണുവിന്റെ കുടംബാംഗങ്ങള്‍ക്ക് സമരം ചെയ്യാം മറ്റുള്ളവര്‍ക്ക് പാടില്ല എന്നൊരു വ്യവസ്ഥ വന്നതായി സൂചനയുണ്ടെന്നും സുധീരന്‍ പറഞ്ഞു.

സമരങ്ങള്‍ നടത്തിയും നയിച്ചും പരിചയമുള്ള ആളുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ സമരങ്ങളോട് അലര്‍ജിയും സമരം ചെയ്യുന്നവരെ പ്രതികാരത്തോടെ അടിച്ചമര്‍ത്തുകയുമാണ്. ഏകാധിപത്യ ശൈലി വച്ചുപുലര്‍ത്തിയ എല്ലാ ഭരണാധികാരികളെയും കടത്തിവെട്ടുന്ന സമീപനമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിക്കുന്നത്. പരാതികളില്‍ വേണ്ട സമയത്ത് വേണ്ട നടപടികള്‍ എടുത്തിരുന്നെങ്കില്‍ കുറ്റവാളികള്‍ ഇതിനകം തന്നെ പിടിക്കപ്പെട്ടേനെ. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതായും സുധീരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button