മലപ്പുറം: ജിഷ്ണു പ്രണോയി കേസില്‍ എല്ലാ പ്രതികളെയും പിടിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റയ്ക്ക് തന്നെ കാണാന്‍ വന്നാല്‍ മതിയെന്ന അമ്മ മഹിജയുടെ വാക്കുകളെ പരിഹസിച്ച് മന്ത്രി എംഎം മണി. മുഖ്യമന്ത്രി ഒറ്റയ്ക്ക് ഒരു സ്ത്രീയുടെ അടുത്തേക്ക് ചെന്നാല്‍ പ്രശ്‌നം വേറെയുണ്ടാകുമെന്നാണ് മണിയുടെ പരിഹാസം.
മുഖ്യമന്ത്രി കാണാന്‍ എത്തുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നുവെന്ന് മണി പറയുന്നു. കതകടച്ചിട്ട് കാണേണ്ട എന്നു പറഞ്ഞാല്‍ അത് അപമാനമാകും. മഹിജ മറ്റാരുടേയോ കൈകളില്‍ കളിക്കുകയാണെന്നും മണി പറഞ്ഞു.
പോലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നാണ് നേരത്തെ മണി വിമര്‍ശിച്ചത്. മഹിജ ആര്‍എസ്എസിന്റെ കയ്യിലാണെന്നും മണി പറഞ്ഞിരുന്നു.
Post Your Comments