KeralaLatest News

ഷാജഹാന്റെ അമ്മയും നിരാഹാരത്തിന്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളോടൊപ്പം ഡിജിപിയുടെ ഓഫീസിലെത്തിയതിന്റെ പേരില്‍ അറസ്റ്റിലായ കെഎം ഷാജഹാന്റെ അമ്മ നിരാഹാരത്തിലേക്ക്. മകന് ജാമ്യം കിട്ടിയില്ലെങ്കില്‍ ക്ലിഫ് ഹൗസിന് മുമ്പില്‍ നിരാഹാരമിരിക്കുമെന്നാണ് ഷാജഹാന്റെ അമ്മ പറഞ്ഞത്.

ആരുടെയും കാലുപിടിക്കാനില്ലെന്നും തങ്കമ്മ പറഞ്ഞു. ഷാജഹാന്‍ അടക്കം നാലുപേരാണ് അറസ്റ്റിലായത്. ഷാജിര്‍ഖാന്‍ നല്‍കിയത് മനുഷ്യത്വപരമായ പിന്തുണയെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു.

ഷാജഹാന് പുറമെ ഷാജര്‍ഖാന്‍, മിനി, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഷാജഹാനും ഷാജിര്‍ഖാനും കൂടെ നടക്കുകമാത്രമെ ചെയ്തുളളൂ. ഷാജിര്‍ഖാന്‍ ഉള്‍പ്പെടെയുളളവര്‍ ഒരു പ്രകോപനവും ഉണ്ടാക്കിയില്ലെന്നും മനുഷ്യത്വപരമായ പിന്തുണ മാത്രമാണ് തന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button