ന്യൂഡല്‍ഹി : ഇന്ത്യയും ഇസ്രയേലും 200 കോടി ഡോളറിന്റെ മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു. കരാറിന്റെ ഭാഗമായി ഇന്ത്യക്ക് അത്യാധുനിക ദീര്‍ഘദൂര മിസൈലുകളും ആയുധങ്ങളും ഇസ്രയേല്‍ കൈമാറും. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണ് ഇത്.
ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനും ഇസ്രയേല്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രീസുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ഒരു സുപ്രധാന കരാറാണിത്. അത്യാധുനിക മിസൈലുകളും സാങ്കേതിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇസ്രയേല്‍ ഇന്ത്യക്ക് കൈമാറും.
കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകളാണ് ഇതില്‍ പ്രധാനം.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍ണാണത്തിലിരിയ്ക്കുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഐ.എന്‍.എസ് വിക്രാന്തിലാകും മിസൈലുകള്‍ സ്ഥാപിയ്ക്കുക.
Post Your Comments