ന്യൂഡല്‍ഹി: ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദശനത്തിന്റെ പേരില്‍ ചൈന ഇന്ത്യക്കെതിരേ ഭീഷണി തുടരുകയാണ്. കാശ്മീര്‍ പ്രശ്നത്തില്‍ ബീജിംഗ് ഇടപെടുമെന്നാണ് പുതിയ ഭീഷണി.ചൈനയുടെ ഗ്ലോബല്‍ ടൈംസ് പത്രമാണ് ഭീഷണിയുമായി രംഗത്തെത്തിയത്.
ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയത് ശരിയായില്ലെന്നും ഈ പ്രശ്നത്തിന്റെ പേരില്‍ കാശ്മീരില്‍ ബിജിംഗ് ഇടപെടുമെന്നും പത്രം പറയുന്നു.
സൈനികപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ചൈനയില്‍ നിന്നുളള ആക്രമണത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ല. ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ചൈന ഇന്ത്യയെക്കാള്‍ ഏറെ മുന്നിലാണ്.
ഇന്ത്യന്‍ മഹാസമുദ്രം വരെ നീളുന്നതാണ് സൈനിക ശക്തി. പ്രക്ഷുബ്ദ്മായ ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ബീജീംഗ് ഇടപെട്ടാല്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് പത്രം പറയുന്നു.
ചൈനയിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധന്മാരും ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നതു തുടരുകയാണ്. അടുത്തിടെ ചൈനയുമായി നടത്തിയ തന്ത്രപ്രധാനമായ ചര്‍ച്ചയില്‍ നിരാശപൂണ്ടാണ് ഇന്ത്യ ദലൈലാമയ്ക്ക് സന്ദര്‍ശനാനുമതി നല്‍കിയതെന്ന് സെന്റര്‍ ഫോര്‍ ഏഷ്യ- പെസഫിക്ക് സറ്റഡീസ് തലവന്‍ സാവോ ഗ്യാന്‍ ചെങ്ങ് പറഞ്ഞു.ചര്‍ച്ചയിലുടനീളം ചൈന ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെ എതിര്‍ത്തിരുന്നു.
ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ഇത്തവണ ദലൈലാമയ്ക്ക് അരുണാചല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.ദലൈലാമയോടുളള ഇന്ത്യയുടെ സമീപനം ചൈനയുമായുളള ബന്ധം വഷളാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments