Kerala

മഹിജയെ മര്‍ദ്ദിച്ച സംഭവം : ശോഭാ സുരേന്ദ്രന്‍ കേന്ദ്രത്തിന് പരാതി നല്‍കി

തിരുവനന്തപുരം : ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി, വനിതാ ശിശുക്ഷേമ മന്ത്രി, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ പരാതി നല്‍കി. ഭരണ പരാജയവും തകര്‍ന്ന ക്രമസമാധാനവും മൂലം കേരളത്തിലെ സ്ത്രീകളുടെ ജീവിതം സുരക്ഷിതമല്ലെന്ന് പരാതിയില്‍ പറയുന്നു.

മഹിജയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ അപലപിക്കേണ്ട മുഖ്യമന്ത്രി അതിനെ ന്യായീകരിക്കാനാണ് തയ്യാറായത്. അതിനാല്‍ തന്നെ ഈ മുഖ്യമന്ത്രിയുടെ ഭരണത്തിന്‍ കീഴില്‍ മഹിജയ്ക്ക് നീതി കിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് മഹിജയ്ക്ക് നീതി കിട്ടാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button