KeralaLatest NewsNews

അവതാര പുണ്യമെന്ന് വിഷേശിപ്പിക്കാവുന്ന മോദിയുടെ വ്യക്തിത്വത്തെ പരിഹസിച്ചൊരു മന്ത്രി കോമഡിയാശാന്‍ ആകുന്നു

കണ്ണൂര്‍ : ഒരു മന്ത്രി സ്ഥാനത്തിന്റെ മാന്യതയും മഹത്വവും തിരിച്ചറിയാതെ തികച്ചും ബാലിശമായ പരാമര്‍ശങ്ങള്‍ പലപ്പോഴും നടത്തിയിട്ടുള്ള മണി അതിര്‍വരമ്പുകള്‍ ലംഘിച്ച് മറ്റൊരു പ്രസ്താവന നടത്തി അപഹാസ്യനായിരിക്കുന്നു. അവതാരപുണ്യമെന്ന് വിശേഷിപ്പിക്കാവുന്ന മോദിയുടെ വ്യക്തിത്വത്തെ പരിഹസിക്കുകയാണ് ഇവിടെ സാക്ഷാല്‍ മണിയാശാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം.എം മണി. മോദിയ്ക്ക് ജീവശാസ്ത്രപരമായ കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചത് എന്നും ആണ് എം.എം മണിയുടെ അധിക്ഷേപം.

എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ ഇപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. നേരത്തെ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരേയും എം.എം മണി പ്രതികരിച്ചിരുന്നു. ജിഷ്ണുവിന്റെ കുടുംബത്തെ കോണ്‍ഗ്രസ്സും ആര്‍.എസ്.എസ്സും ഉപയോഗിക്കുകയാണ് എന്നായിരുന്നു എം.എം മണി പറഞ്ഞത്. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ലെന്നും മണി പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ഇത്തരം ഒരു അധിക്ഷേപം ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ നേതാവ് ഉയര്‍ത്തുന്നത്.

shortlink

Post Your Comments


Back to top button