ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ വിസ നിയന്ത്രണവുമായി യു കെയും. ബ്രക്‌സിറ്റിന് ശേഷമാണ് യുണൈറ്റഡ് കിംഗ്ഡം വിസ നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്ത്യ അടക്കം യൂറോപ്യന്‍ യൂണിയന് പുറമെയുള്ള രാജ്യങ്ങള്‍ക്കാണ് ഇത് ബാധകമാകുക.
അമേരിക്കയുടെ എച് വണ്‍ ബി വിസയ്ക്ക് സമാനമായ ടയര്‍ ടു വിസ നല്‍കുന്നതിനാണ് യു.കെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വംശജര്‍ അടക്കമുള്ളവര്‍ ഈ വിസയിലാണ് എത്തിയിരിക്കുന്നത്. ഇതുകൂടാതെ ഇമിഗ്രേഷന്‍ ചാര്‍ജ്ജായി 1000 പൗണ്ട് സ്വീകരിക്കുന്നതിനും പദ്ധതിയുണ്ട്. ഇവര്‍ തൊഴിലെടുക്കുന്നത് ഏതെങ്കിലും സന്നദ്ധ സംഘടനയുടെ കീഴിലാണെങ്കില്‍ തുകയ്ക്ക് കുറവുണ്ട്.
364 പൗണ്ട നല്‍കിയാല്‍ മതി. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പുതിയ നയം കൊണ്ടുവരുന്നത്.
ഇത് യുകെയിലെ പലസ്ഥാപനങ്ങളും മറ്റുള്ളവരെ പുറത്തുന്നിനും കൊണ്ടുവരാനുള്ള സാധ്യത കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവുമധികം നഴ്‌സ് ജോലിക്കായി എത്തുന്നത് ഇന്ത്യക്കാരാണ്. ഇവര്‍ക്ക് ഇത് എങ്ങിനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അടുത്തകാലത്ത് അധ്യാപകരും നഴ്‌സുമാരും ടയര്‍ ടു വിസയ്ക്കായി ആപ്ലിക്കേഷന്‍ നല്‍കണമെന്ന് അറിയിച്ചിരുന്നു. ഇതുകൂടാതെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ല എന്നു തെളിയിക്കുന്ന രേഖകളും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
ടയര്‍ ടു വിഭാഗത്തിലുള്ളവര്‍ക്ക് 25,000 പൗണ്ട് ശമ്പളം ഉണ്ടായിരുന്നത് ഉയര്‍ത്തി 30,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും കെമിസ്ട്രി അധ്യാപകര്‍ക്ക് ഇതൊന്നും ബാധകമല്ല. ഇത്തരക്കാരുടെ ദൗര്‍ലഭ്യമാണ് മാറി ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
Post Your Comments