ലക്‌നൗ: കുരങ്ങുകൾക്കൊപ്പം വളർന്ന എട്ടു വയസുകാരിയെ ബഹ്റായിച് ജില്ലയിൽ നിന്ന് കണ്ടെത്തി. കടാർനൈഗട്ട് വന്യജീവി സങ്കേതത്തിൽ പട്രോളിങ് നടത്തവെ സബ് ഇൻസ്പെക്ടർ സുരേഷ് യാദവാണു കുട്ടിയെ കണ്ടത്. ഏറെ പണിപ്പെട്ടാണ് കുരങ്ങുകൾക്കിടയിൽനിന്നു കുട്ടിയെ വീണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചത്.
പെൺകുട്ടിക്ക് സാധാരണമനുഷ്യരുടേത് പോലെ സംസാരിക്കാനോ പെരുമാറാനോ അറിയില്ല. കുരങ്ങുകൾ നടക്കുന്നതുപോലെ കൈകളും കാലുകളും ഉപയോഗിച്ചാണു കുട്ടി നടക്കുന്നത്. ഭക്ഷണം കഴിക്കുന്നതും ആ രീതിയിൽ തന്നെയാണ്. പെൺകുട്ടിയെ അക്രമാസക്തമാകാൻ ഇട കൊടുക്കാതെയാണ് ചികിത്സ നടത്തുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Post Your Comments