ടെഹറാൻ : ഇറാനിൽ ശക്തമായ ഭൂചലനം. ഇറാന്‍റെ വടക്കുകിഴക്കൻ പ്രവിശ്യയായ റാസവി ഖൊറാസാനിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 4.7 തീവ്രത വരെ രേഖപ്പെടുത്തിയ ഒന്നിലേറെ തുടർ ചലനങ്ങൾ ഉണ്ടായെന്നും,സംഭവത്തിൻ വൻ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments