NewsIndia

കോമയിൽ നിന്ന് ജീവിതത്തിലേക്ക്: ഭീകരരുടെ വെടിയേറ്റ സി.ആർ.പി.എഫ് കമാന്‍ഡന്‍റ് സുഖം പ്രാപിച്ചു

ഭീകരരുടെ വെടിയേറ്റതിനെ തുടര്‍ന്ന് ഒന്നരമാസത്തോളമായി കോമയില്‍ കിടന്ന സി.ആർ.പി.എഫ് കമാൻഡന്റായ ചേതന്‍ കുമാര്‍ ചീറ്റ സുഖം പ്രാപിച്ചു. തലയിലടക്കം ഒന്‍പതിടങ്ങളില്‍ വെടിയുണ്ടകള്‍ തറച്ചുകയറി കഴിഞ്ഞ ഫെബ്രുവരി പതിനാലിലാണ് ചേതനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഇരുകൈകളും ഒടിഞ്ഞ് വലതുകണ്ണിന്‍റെ കാഴ്ചശക്തിയും നഷ്ടപ്പെട്ടിരുന്നു.

പതിനാറു ദിവസം വെന്‍റിലേറ്ററിൽ കിടന്നു. ഇതിനിടെ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം വിധേയനായി. ചേതന്‍റെ നിശ്ചയദാര്‍ഢ്യത്തിനും ഭാര്യ ഉമാ സിങിന്‍റെ പിന്‍ബലത്തിന് മുന്നിലും പിന്നീട് ശരീരം പ്രതികരിച്ചു തുടങ്ങി. ചേതന്‍ ആശുപത്രി വിടുമ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും ഉന്നത ഉദ്യോഗസ്ഥരും എയിംസിലെത്തിയിരുന്നു. വീണ്ടും സൈനികവേഷത്തില്‍ കാണണമെന്ന് കേന്ദ്രമന്ത്രി ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button