
കണ്ണൂർ: പേരാവൂര്‍ പെരുമ്പുന്ന വളവില്‍ സ്വകാര്യബസിന് മുകളില്‍ മരം കടപുഴകി വീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ അഞ്ച് മണിയോടെ ബെംഗളൂരുവുല്‍ നിന്ന് പാനൂര്‍ക്ക് വരികയായിരുന്ന കംഫര്‍ട്ട് എന്ന ബസിന് മുകളിലേക്കാണ് മരം വീണത്. മരം വീഴുന്നത് കണ്ട് ഡ്രൈവര്‍ പെട്ടന്ന് ബസ് നിര്‍ത്തിയെങ്കിലും മരം ബസിന് മുകളില്‍ പതിച്ചു. പരിക്കേറ്റവരെ തലശേരിയിലെ ആശുപത്രികളിലേക്ക് കൊണ്ടു പോയി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments