ജയ്പൂർ: ബീഫ് നിരോധിക്കണമെന്നാവശ്യപ്പെട്ട അജ്‌മേർ ദർഗ മേധാവി സെയ്‌ദ് സൈനുൽ ആബിദിൻ അലിഖാനെ ദിവാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി സഹോദരൻ സെയ്‌ദ് അലാവുദീൻ അലീമി അറിയിച്ചു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു- മുസ്ലിം സാഹോദര്യം നിലനിർത്താൻ രാജ്യത്ത് ബീഫ് നിരോധിക്കണമെന്നും മുസ്ലിമുകൾ ബീഫ് ഉപേക്ഷിക്കണമെന്നും ആബിദിൻ അലിഖാൻ ആഹ്വനം ചെയ്‌തിരുന്നു. കൂടാതെ പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തം ആക്കണമെന്നും പറയുകയുണ്ടായി. മതനിന്ദയ്ക്ക് തുല്യമാണ് ആബിദിൻ അലിയുടെ പ്രസ്താവനയെന്നും അദ്ദേഹത്തിനെതിരെ വൈകാതെ ഫത്‌വ പുറപ്പെടുവിക്കുമെന്നും അലീമി വ്യക്തമാക്കി. 1987 മുതൽ ദർഗയുടെ മേധാവിയാണ് അലി ഖാൻ
Post Your Comments