ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അവസാനം ബിജെപി ശരിയായ തീരുമാനം എടുത്തതില്‍ സന്തോഷമുണ്ടെന്നും. രാജ്യമെമ്പാടും ദുരിതം അനുഭവിക്കുന്ന നമ്മുടെ കര്‍ഷകരുടെ കാര്യത്തില്‍ രാഷ്ട്രീയം കളിക്കാതിരിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കാര്‍ഷിക കടം എഴുതി തള്ളിയ യു.പി സര്‍ക്കാരിന്റെ നടപടി കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഇത്തരം നടപടികളെ കോണ്‍ഗ്രസ് എന്നും പിന്തുണച്ചിട്ടേയുള്ളെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments