പോണ്ടിച്ചേരി: ഗവര്‍ണര്‍ കിരണ്‍ ബേദിയും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും തമ്മിലുള്ള അധികാര തര്‍ക്കം കഴിഞ്ഞ ദിവസങ്ങളായി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കിരണ്‍ ബേദിക്കെതിരെ പ്രമേയം പാസാക്കാന്‍ മുഖ്യമന്ത്രി സര്‍വ്വ കക്ഷി യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു,
പോണ്ടിച്ചേരിയില്‍ അധികാര വടം വലി രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രത്തോട് കിരണ്‍ ബേദിയെ തിരിച്ച് വിളിക്കണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാരായണ സ്വാമി രംഗത്തെത്തിയത്. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
ചാര്‍ജ്ജെടുത്ത സമയം മുതല്‍ തന്നെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരുമായി അഭിപ്രായ ഭിന്നതയിലായിരുന്നു കിരണ്‍ ബേദി.
മുഖ്യമന്ത്രി വി നാരായണസ്വാമിയും ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയും തമ്മിലുള്ള പോര് പരസ്യമായതോടെയാണ് പദവി ഒഴിയുമെന്ന പ്രഖ്യാപനം കിരണ്‍ ബേദി നടത്തിയിരുന്നത്.
Post Your Comments