Latest NewsKeralaNews

വാഹനങ്ങളിലെ അമിത പ്രകാശമുള്ള എല്‍ഇഡി ലൈറ്റുകള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടി

കൊച്ചി: തീവ്രത കൂടിയ ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പ്രകാശ തീവ്രതയേറിയ എല്‍.ഇ.ഡി. (ലൈറ്റ് എമിറ്റിങ് ഡയോഡ്), എച്ച്. ഐ.ഡി. (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ബള്‍ബുകളാണ് യുവാക്കള്‍ ഉപയോഗിക്കുന്നത്. രാത്രികാലങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് റോഡപകടങ്ങള്‍ക്കു കാരണമാകും എന്നതിനാലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്.

ബൈക്കുകളും കാറുകളും ഇത്തരം ലൈറ്റുകള്‍ ഉപയോഗിക്കുന്നത്, എതിരെവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടത്തിയ പരിശോധനയില്‍ കൊച്ചിയില്‍ 260 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.
100 രൂപയും 1,000 രൂപയുമാണ് ഇതിന് പിഴയായി ഈടാക്കുന്നത്. അപകടസാധ്യത കൂടുതലുള്ള ലൈറ്റുകള്‍ക്കാണ് 1,000 രൂപ പിഴ ഈടാക്കുന്നത്.

ഒരുമാസം 26,000 രൂപയോളമാണ് എറണാകുളം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചതെന്ന് എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.എച്ച്. സാദിഖ് അലി പറഞ്ഞു. നഗരത്തിലെ വാഹനങ്ങള്‍ രാത്രി വെളിച്ചം ഡിം ചെയ്യുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് രാത്രി സ്‌ക്വാഡ് പരിശോധന ആരംഭിച്ചത്. സാധാരണ വാഹനങ്ങളിലെ ലൈറ്റിനേക്കാള്‍ പത്തുമടങ്ങ് പ്രകാശമാനമായ ഹൈ ഇന്റന്‍സിറ്റി, സിനോണ്‍, പ്രൊജക്ട് തുടങ്ങിയ ലൈറ്റുകളാണ് ഇപ്പോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്.

നിയമവിരുദ്ധ രീതിയില്‍ ലൈറ്റ് ഉപയോഗിച്ചതിന് കഴിഞ്ഞ വര്‍ഷം 5,000 പേര്‍ക്കെതിരെ കേരളത്തിലാകെ കേസ് രജിസ്റ്റര്‍ ചെയ്തു. ഈവര്‍ഷം ഇതിനോടകം ഏകദേശം 2,000 ആളുകള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്.ഗുരുതരമായ രീതിയില്‍ ലൈറ്റ് ഉപയോഗിച്ച വാഹനങ്ങളില്‍ അതു നീക്കം ചെയ്ത ശേഷമാണ് വിട്ടയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button