ന്യൂ ഡൽഹി : ഐപിഎല്ലിൽ കളിക്കാനൊരുങ്ങി ഇഷാന്ത് ശർമ. കിംഗ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയായിരിക്കും ഇഷാന്ത് ശർമ പന്തെറിയാൻ കളത്തിലിറങ്ങുക. പരിക്കേറ്റ മുരളി വിജയ്ക്കു പകരമാണ് ഇഷാന്ത് ശർമയെ ഇപ്പോൾ ടീമിലെടുത്തിരിക്കുന്നത്. കഴിഞ്ഞ താരലേലത്തിൽ ഒരു ടീമും ഇഷാന്തിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ റൈസിംഗ് പുനെ സൂപ്പർജെയ്ന്റിന് വേണ്ടിയായിരുന്നു ഇഷാന്ത് കളത്തിലിറങ്ങിയിരുന്നത്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് മുരളി വിജയ്ക്ക് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് മുരളിയ്ക്ക് പകരം ഇഷാന്ത് ടീമിൽ ഇടം നേടിയത്.
Post Your Comments