തുര്‍ക്കിസ്ഥാനിലെ കാരകും എന്ന മരുഭൂമിയിൽ കഴിഞ്ഞ 46 വര്‍ഷമായി കൊടും തീ കെടാതെ കത്തിക്കൊണ്ടിരിക്കുന്ന കിടങ്ങുണ്ട്. ദര്‍വാസാ കിടങ്ങ് എന്നു പേരുള്ള ഇതിന് നരകവാതില്‍ എന്നും പേരുണ്ട്. 1971 ലാണ് ഈ കിടങ്ങിന്റെ ഉത്ഭവം. അമേരിക്കയിലും റഷ്യയിലും ശീതയുദ്ധം കനത്തു നിന്ന കാലത്തു തുര്‍ക്ക്‌മെനിസ്ഥാന്‍ സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്നു. അക്കാലത്ത് എണ്ണ അന്വേഷിച്ച് എത്തിയ ശാസ്ത്രജ്ഞര്‍ മീഥൈന്‍ പുറന്തള്ളുന്ന കിടങ്ങ് കണ്ടെത്തുകയും തീയിടുകയുമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും എന്നു കരുതിയാണു തീയിട്ടത്. പക്ഷേ ആ തീ അണഞ്ഞില്ല. ഇതാണ് 46 വർഷമായി തീ കത്തുന്നതെന്നാണ് വിശദീകരണം. കിടങ്ങില്‍ നിന്ന് ഇപ്പോഴും മീഥൈല്‍ വാതകം പ്രവഹിച്ചു കൊണ്ടിരിക്കുന്നതിനാലാണ് തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം.
https://youtu.be/iq8F7DFjpDk
Post Your Comments