യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍, വിലക്കുറവ് എന്ന കാരണത്താല്‍ നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ട് വരാറുണ്ട്. എന്നാല്‍ ഏതൊക്കെ മരുന്നുകളാണ് യു.എ.ഇയില്‍ നിരോധിച്ചിട്ടുള്ളതെന്ന് പലര്‍ക്കും അറിയില്ല. ചില മരുന്നുകള്‍ കൊണ്ട് വരുന്നത് ജയില്‍ ശിക്ഷ ലഭിക്കുന്നതിന് വരെ ഇടയാക്കിയേക്കാം.
പാചകം ചെയ്തും വീട്ടിലുണ്ടാക്കിയതുമായ ചില ആഹാര സാധനങ്ങളും നിരോധിച്ചിട്ടുണ്ട്. നിയമലംഘകര്‍ ജയില്‍ ശിക്ഷയും നാടുകടത്തലും ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.
ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നിരോധിച്ച സാധനങ്ങളുടെ പട്ടിക തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1. എല്ലാ വിധ നാര്‍ക്കോട്ടിക് മരുന്നുകളും ( ഹാഷിഷ്, കൊക്കെയ്ന്‍, പോപ്പി സീഡ്സ്, ഹല്ലുസിനോജനിക് പില്‍സ് മുതലായവ).
2) ബഹിഷ്കരിച്ച രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങള്‍.
3) ഇസ്രായേലില്‍ നിര്‍മ്മിച്ചതോ ഇസ്രായേലി ട്രേഡ്മാര്‍ക്കോ ലോഗോയോ ഉള്ള സാധനങ്ങള്‍.
4) സംസ്കരിക്കാത്ത ആനക്കൊമ്പ്, കണ്ടാമൃഗത്തിന്റെ കൊമ്പ്.
5) ചൂതാട്ടതിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും
6) മൂന്ന് പാളികളുള്ള മീന്‍വല
7) യഥാര്‍ത്ഥ കൊത്തുപണികള്‍, മുദ്രണങ്ങള്‍, ശിലാലേഖകള്‍, ശില്പങ്ങള്‍, പ്രതിമകള്‍ മുതലായവ.
8) ഉപയോഗിച്ചതും റീ-കണ്ടീഷന്‍ ചെയ്തതുമായ ടയറുകള്‍.
9) റേഡിയേഷന്‍ മലിനീകരണമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍.
10) ഇസ്ലാമിക് പഠനങ്ങള്‍ക്ക് എതിരെയുള്ളതോ, മര്യാദയോ മനപൂര്‍വം അസന്മാര്‍ഗ്ഗികതയോ കുഴപ്പമോ ധ്വനിപ്പിക്കുന്ന പ്രിന്റ് ചെയ്ത പ്രസിദ്ധീകരണങ്ങള്‍, ഓയില്‍ പെയിന്റിംഗുകള്‍, ചിത്രങ്ങള്‍, കാര്‍ഡുകള്‍, മാഗസിന്‍സ്, ശിലാ ശില്പങ്ങള്‍, ബൊമ്മ കള്‍ മുതലായവ.
11) യു.എ.ഇ കസ്റ്റംസ് നിയമ പ്രകാരമോ രാജ്യത്തെ മറ്റു ഏതെങ്കിലും നിയമപ്രകാരമോ ഇറക്കുമതി നിരോധിച്ച സാധനങ്ങള്‍.
12) വ്യാജ കറന്‍സി
13) പാചകം ചെയ്തതും വീട്ടില്‍ ഉണ്ടാക്കിയതുമായ ഭക്ഷണങ്ങള്‍
ഇവ കൂടാതെ യു.എ.ഇയിലേക്ക് മരുന്നുകള്‍ കൊണ്ട് വരുന്നതിന് 9 മാനദണ്ഡങ്ങളും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1) ചില മരുന്നുകളും കെമിക്കലുകളും യു.എ.ഇയില്‍ നിരോധിച്ചിട്ടുള്ളവയാണ്. യു.എ.ഇയിലേക്ക് വരുന്നതിന് മുന്‍പ് ഇത്തരത്തില്‍ നിരോധിച്ചതോ വിലക്കുള്ളതോ ആയ സാധനങ്ങള്‍ ഒന്നും കൈവശമില്ലെന്ന് ഉറപ്പുവരുത്തണം. നിരോധിച്ച മരുന്നുകളുടെ പട്ടിക ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
3) മെഡിക്കല്‍ അല്ലെങ്കില്‍ അടിയന്തിര ആവശ്യത്തിന് ഒരാള്‍ക്ക് മരുന്ന് യു.എ.ഇയിലേക്ക് മരുന്ന് കൊണ്ട് വന്നേ പറ്റുകയുള്ളൂവെങ്കില്‍, യു.എ.ഇ ലൈസന്‍സ് ഉള്ള ഒരു ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരിക്കണം. ചികിത്സ യു.എ.ഇയ്ക്ക് പുറത്താണ് നടത്തിയതെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയ്ക്ക് പുറമേ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടും കൈവശമുണ്ടായിരിക്കണം.
3) താമസക്കാര്‍ക്കും അല്ലാത്തവര്‍ക്കും മൂന്ന് മാസത്തേക്കുള്ള മരുന്ന് വ്യക്തിപരമായ ഉപയോഗത്തിന് യു.എ.ഇയിലേക്ക് കൊണ്ടുവരാം.
4) താമസക്കാരല്ലാത്തവര്‍ക്ക് സൈക്കോട്രോപിക് മരുന്നുകള്‍ പരമാവധി മൂന്ന് മാസത്തെ വ്യക്തിപരമായ ഉപയോഗത്തിനുള്ളത് കൊണ്ടുവരാം.
5) താമസക്കാര്‍ക്ക് ഒരു മാസത്തേക്കുള്ള സൈക്കോട്രോപിക് മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാം. ഈ മരുന്നുകള്‍ യു.എ.ഇയില്‍ ലഭ്യമല്ലെങ്കില്‍ മൂന്ന് മാസത്തെ ഉപയോഗത്തിനുള്ളത് കൊണ്ടുവരാം. പക്ഷേ, ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.
6) ആരോഗ്യമന്ത്രാലത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ നാര്‍ക്കോട്ടിക് മരുന്നുകള്‍ താമസക്കാര്‍ക്കും അല്ലാത്തവര്‍ക്കും യു.എ.ഇയിലേക്ക് കൊണ്ടുവരാം. ഓരോ കേസും വിശദമായി പഠിച്ച ശേഷമായിരിക്കും അനുമതി നല്‍കുക. ബന്ധപ്പെട്ട ആശുപത്രിയില്‍ നിന്നുള്ള സാധുതയുള്ള കുറിപ്പടിയും മെഡിക്കല്‍ റിപ്പോര്‍ട്ടും ആവശ്യമാണ്.
7) മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ പോസ്റ്റ് വഴിയോ കൊറിയര്‍ വഴിയോ രാജ്യത്തേക്ക് വരുന്ന മരുന്നുകള്‍ രോഗികള്‍ക്ക് വിട്ടുനല്‍കില്ല.
8) യു.എ.ഇയില്‍ നിരോധിച്ച മരുന്നുകള്‍, മയക്കുമരുന്നുകള്‍, കെമിക്കലുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ദുബായ് കസ്റ്റംസിന്റെ വെബ്‌സൈറ്റിലും, www.dubai.ae എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
9) നിരോധിച്ച പോപ്പി വിത്തുകള്‍ കൊണ്ടുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പോപ്പി സീഡ്സ് അടങ്ങിയ ബേക്കറി പലഹാരങ്ങള്‍ അബദ്ധത്തില്‍ കൊണ്ടുവരാതിരിക്കാന്‍ ജാഗ്രത വേണം. കൂടാതെ, ഖതിന്റെ ഇലയും കായ്കളും, നിസ്വര്‍, ഗുട്ക തുടങ്ങിയവയും യു.എ.ഇയില്‍ നിരോധിച്ചിട്ടുണ്ട്.
Post Your Comments